ഡല്‍ഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ പിഎ ഇന്ന് ഇഡിക്ക് മുന്നില്‍
Sat, 18 Mar 2023

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയുടെ പിഎ ദേവേന്ദ്ര ശര്‍മ്മ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജറാകും. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടു ദേവേന്ദ്ര ശര്‍മക്ക് ഇഡി നേരെത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സമയം നീട്ടി ചോദിക്കുകയായായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിബിഐ ദേവേന്ദ്ര ശര്‍മയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സിസോദിയയുടെ നിര്‍ദ്ദേശം അനുസരിച്ച് താനാണ് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് ശര്‍മ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. കേസില്‍ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി കോടതി 5 ദിവസം നീട്ടിയിരുന്നു. സിസോദിയയെ ദേവേന്ദ്ര ശര്‍മ്മക്കും കെ കവിതക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം