ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയ്ക്ക് എതിരായ കേസുകള്‍ റദ്ദാക്കി ദില്ലി ഹൈക്കോടതി ; ഇഡിയ്ക്ക് രൂക്ഷ വിമര്‍ശനം

Prabir Purkayastha

ഇഡി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുര്‍വിനിയോഗിച്ചതെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയ്ക്ക് എതിരായ കേസുകള്‍ റദ്ദാക്കി ദില്ലി ഹൈക്കോടതി. ദില്ലി പൊലീസും ഇഡിയും ചുമത്തിയ കേസുകളാണ് റദ്ദാക്കിയത്. ഇഡിക്ക് എതിരെ ദില്ലി ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനവും നടത്തി.

ഇഡി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവര്‍ത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുര്‍വിനിയോഗിച്ചതെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാന രഹിതം. വിദേശ ഫണ്ട് സ്വീകരിച്ചതില്‍ ന്യൂസ് ക്ലിക്ക് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. 

Tags