ഡൽഹിയിൽ വീടിന് തീപിടിച്ച് റിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു

The young man's head caught fire while repairing a car in Malappuram

 ന്യൂഡൽഹി: വീടിന് തീപിടിച്ച് എൺപതുകാരനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മരിച്ചു. ധനേന്ദ്രകുമാർ എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11.10നാണ് സൗത്ത് ഡൽഹിയിലെ ഹോസ് ഖ്വാസ് പ്രദേശത്തുള്ള ഇവരുടെ വീട്ടിൽ തീപിടുത്തം ഉണ്ടായതായി പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരമെത്തിയത്.

പുക ശ്വസിച്ച് അവശനായ ധനേന്ദ്രകുമാർ എഐഐഎംഎസ് ട്രോമ സെന്ററിൽ ചികിത്സയിലിരിക്കേയാണ് മരിച്ചതെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ അനന്ദ് മിത്തൽ വ്യക്തമാക്കി. പൊലീസും ഫയർഫോഴ്‌സും പെട്ടെന്നു തന്നെ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്.

അവശനിലയിലായ പിതാവിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനേന്ദ്രകുമാർ പിന്നീട് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ അപകടനില തരണം ചെയ്തിട്ടുണ്ട്. വീട്ടിൽ സ്ഥാപിച്ച് എസിയിൽ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം വീട്ടിൽ മറ്റ് കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉണ്ടായിരുന്നു. പൊലീസ് ദൃക്‌സാക്ഷികളുടെ മൊഴി ശേഖരിച്ചു. അട്ടിമറി സാധ്യകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ തള്ളിയിട്ടുണ്ട്.

Tags