ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കി ഡൽഹി കോടതി
ഒരു കോടി രൂപ ആവശ്യപ്പെട്ട കേസിൽ ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി കോടതി കുറ്റവിമുക്തരാക്കി. ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ ഈ നിർണായക നടപടി. ലോറൻസ് ബിഷ്‌ണോയി, ഹാരെൻ സരപ്ദഡിയ, ആശിഷ് ശർമ്മ എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൂപുർ ഗുപ്ത കുറ്റവിമുക്തരാക്കിയത്.
tRootC1469263">രമൺ ദീപ് സിങ് എന്ന വ്യക്തി നൽകിയ പരാതിയിലാണ് സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2023 ഏപ്രിൽ 23-24 തീയതികളിൽ അജ്ഞാത നമ്പറിൽ നിന്ന് ഫോൺ വിളിച്ച് വധഭീഷണി മുഴക്കുകയും ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു പരാതി. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ കൃത്യമായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 386 പ്രകാരമുള്ള കുറ്റം നിലനിൽക്കണമെങ്കിൽ, ഭീഷണിപ്പെടുത്തി പണം കൈമാറ്റം ചെയ്യപ്പെടണം. എന്നാൽ ഈ കേസിൽ പണം കൈമാറിയതായി പരാതിക്കാരനോ പൊലീസോ പറയുന്നില്ല. സെക്ഷൻ 387 പ്രകാരം, വധഭീഷണിയോ കടുത്ത പരിക്കേൽപ്പിക്കുമെന്ന ഭീഷണിയോ ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. വെറും പണം ആവശ്യപ്പെടൽ മാത്രമാണ് പരാതിയിലുള്ളത്. ഫോൺ കോളുകളുടെ രേഖകളോ മറ്റ് ഭൗതിക തെളിവുകളോ ശേഖരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പ്രതികളുടെ വെളിപ്പെടുത്തലുകൾ മാത്രം അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നും കോടതി അറിയിച്ചു.
.jpg)


