ഭീകരവാദ ഗൂഢാലോചന കേസിൽ അറസ്റ്റിലായ യുഎസ് പൗരന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി

Delhi court grants bail to US citizen arrested in terror conspiracy case

ന്യൂഡൽഹി: ഭീകരവാദ ഗൂഢാലോചന കേസിൽ അറസ്റ്റിലായ യുഎസ് പൗരന്  ജാമ്യം അനുവദിച്ച്  ഡൽഹി കോടതി. മാത്യു ആരൺ വാൻഡൈക്കിനാണ് കോടതി ജാമ്യം അനുവദിച്ചത്. സ്പെഷൽ ജഡ്ജി പ്രശാന്ത് ശർമയാണ് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള ആൾജാമ്യത്തിലുമാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. വാൻഡൈക്ക് ഡൽഹി വിട്ടുപോകരുതെന്നും കോടതി നിർദേശിച്ചു. വാൻ ഡൈക്കിന്‍റെ ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്ച എൻഐഎയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

 ഈ മാസം ആദ്യം വാൻഡൈക്കും ആറ് യുക്രെയ്ൻ പൗരന്മാർക്കുമെതിരേ ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനം, താമസം, സഞ്ചാരം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎയിലെ വകുപ്പുകൾ കുറ്റപത്രത്തിൽ ചുമത്തിയിരുന്നില്ല.സാധുവായ പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റിലെ 21-ാം വകുപ്പും 23-ാം വകുപ്പും പ്രകാരമാണ് ഏഴ് പേർക്കുമെതിരേ കേസെടുത്തത്. യുഎപിഎ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ വസ്തുതകൾ കണ്ടെത്താനും പരിശോധിക്കാനും കൂടുതൽ സമയം ആവശ്യമാണെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.

Tags