ച്ഛഠ് പൂജയ്ക്ക് ഡൽഹിയിൽ 16ന് പൊതു അവധി പ്രഖ്യാപിച്ചു

chatpooja

ച്ഛഠ് പൂജയോടനുബന്ധിച്ച് നവംബർ 16ന് ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ ഓഫീസുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പിൽ പറയുന്നു.

ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ച്ഛഠ് പൂജ വടക്കേ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ആഘോഷമാണ്. പ്രത്യേകിച്ച് ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹിയിലും വിപുലമായി ഈ ആഘോഷം നടത്താറുണ്ട്.

പൂജയുമായി ബന്ധപ്പെട്ട് നദീതീരങ്ങളിലും ജലാശയങ്ങൾക്കരികിലും വലിയ ജനക്കൂട്ടം എത്താൻ സാധ്യതയുണ്ട്. അതിനാൽ ഗതാഗതം, സുരക്ഷ, പൊതുസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ അധികൃതർ ഒരുക്കേണ്ടതുണ്ട്. 

Tags