ഡല്‍ഹി ബസിനുള്ളിലെ കൂട്ടബലാത്സം?ഗം: 'നിര്‍ഭയക്കേസില്‍ നിന്ന് ഒന്നും പഠിച്ചില്ല': അരവിന്ദ് കെജ്രിവാള്‍
രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍. നിര്‍ഭയ കേസിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കൂട്ടബലാത്സംഗക്കേസില്‍ പ്രതികരിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. എക്‌സ് പോസ്റ്റിലൂടെയാണ് അദേഹം പ്രതികരിച്ചത്. നിര്‍ഭയക്കേസില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന് രൂക്ഷമായി വിമര്‍ശിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍. സംഭവത്തെ 'സമൂഹത്തിനേറ്റ കളങ്കം' എന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. 'നിര്‍ഭയ ആവര്‍ത്തിച്ചു' എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് മേധാവി സൗരഭ് ഭരദ്വാജും പ്രതികരിച്ചത്.
ഡല്‍ഹിയിലെ റാണി ബാഗില്‍ വെച്ച് മെയ് 11 ന് രാത്രിയാണ് യുവതി കൂട്ടബലാത്സം?ഗത്തിനിരയായത്. കേസില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായതായി ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പീതംപുര സ്വദേശിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ക്രൂരപീഡനത്തിന് ഇരയായത്.
.jpg)

