ശൈത്യകാലം അടുത്തതോടെ ‘ചക്രശ്വാസം’ വലിച്ച് ദില്ലി

'Suffocating' Delhi; Heavy air pollution again
'Suffocating' Delhi; Heavy air pollution again

ശൈത്യകാലമെടുത്തതോടെ ദില്ലിയിലെ മിക്കയിടങ്ങളിലും വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. രോഹിണി, വാസിർപൂർ, മയൂർ വിഹർ, ഐ ടി ഒ തുടങ്ങി വിവിധ മേഖലകളിൽ വായു ഗുണനിലവാര സൂചിക 450 ന് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഏറ്റവും മോശം സ്ഥിതിയിൽ ഉൾപ്പെട്ട 370 ആണ് ഏറ്റവും കുറഞ്ഞ വായു ഗുണനിലവാരതോത് എന്നത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്നതിന് തെളിവാണ്.

tRootC1469263">

നഗരപ്രദേശങ്ങളിലെ മൂടൽമഞ്ഞ് മൂലം കാഴ്ച പരിധി 200 മീറ്ററായി കുറഞ്ഞു. മലിനീകരണം ഉയർന്നതോടെ ദില്ലിയിൽ ജി ആർ എ പി സ്റ്റേജ് 4 നിലവിൽ വന്നു. അതേസമയം വായു മലിനീകരണം കുറക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ നീക്കം.

അതേസമയം, പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പുരോഗമിക്കുന്നു. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും നടക്കും. രാജ്യസഭയിലെ ചർച്ച പൂർത്തിയായിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ, ഡോ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് സംസാരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ നിന്നും കേന്ദ്രസർക്കാർ ഒളിച്ചോടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ചട്ടം 377 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വിവിധ എംപിമാർ സഭയിൽ ഉന്നയിക്കും.
 

Tags