ഡൽഹിയിലെ വായുമലിനീകരണത്തിൽ നേരിയ കുറവ്
Nov 18, 2026, 21:22 IST
ഡൽഹി :രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണ തോതിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പുറത്തുവന്ന കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക 200 ആണ്. കഴിഞ്ഞ ദിവസത്തെ 204 എന്ന നിലയിൽനിന്നാണ് നേരിയ മാറ്റമുണ്ടായത്.എന്നാൽ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും സ്ഥിതി ഒരുപോലെയല്ല. ഉത്തം നഗറിൽ വായു ഗുണനിലവാര സൂചിക 399 വരെ രേഖപ്പെടുത്തിയപ്പോൾ ചാന്ദ്നി ചൗക്ക് ഉൾപ്പെടെയുള്ള ചില മേഖലകളിലും മലിനീകരണം ഉയർന്ന നിലയിലാണ്.
വായുമലിനീകരണം കുറയ്ക്കുന്നതിനായി നിലവിലുള്ള നിയന്ത്രണ നടപടികൾ തുടരുന്നുണ്ട്. കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ എന്നിവർ പുറത്ത് പോകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
.jpg)

