ഡല്‍ഹി അപകടം; മരണം ആറായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

delhi

ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ഇതുവരെ 9 പേരെ പുറത്തെത്തിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 1:30ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 40 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ കെട്ടിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മിച്ചതായും കണ്ടെത്തിയതയായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമ ഒളിവിലാണ്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷതേടി ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്നും ദൃക്സാക്ഷികളും പ്രാദേശിക എംഎല്‍എയും വ്യക്തമാക്കി

Tags