പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി പാക് ഏജന്റിന് നല്‍കി; വ്യോമസേനാ വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

65-year-old man arrested for raping and murdering four-year-old girl

സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണില്‍ ചാര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തും വിവരങ്ങള്‍ ചോര്‍ത്തി.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് വ്യോമസേനാ വിങ് കമാന്‍ഡര്‍ അറസ്റ്റില്‍. മെയ് 31-ന് അറസ്റ്റിലായ വിങ് കമാന്‍ഡര്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സൈനിക നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പാക് ഏജന്റിന് കൈമാറിയെന്ന് കണ്ടെത്തല്‍. ?പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ ഹണി ട്രാപ്പില്‍ കുടുങ്ങി വിവരങ്ങള്‍ നല്‍കിയെന്ന് സൂചന. സഹപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണില്‍ ചാര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തും വിവരങ്ങള്‍ ചോര്‍ത്തി.


തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരല്‍ ചൂണ്ടുന്നതെന്ന് ഡല്‍ഹി പോലീസിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിന് കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയതിന് പിന്നാലെയാണ് വിങ് കമാന്‍ഡര്‍ അറസ്റ്റിലായിരിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങളും രേഖകളും പങ്കുവെച്ചതിന് ഒഫീഷ്യല്‍ സീക്രട്ട് ആക്ട്  പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags