പുതു തലമുറ ഹെലികോപ്ടറുകൾക്കും മിസൈലുകൾ ക്കുമായി പ്രതിരോധ മന്ത്രാലയം 5,083 കോടി രൂപയുടെ കരാറുകൾ ഒപ്പുവച്ചു

MISSILES

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്  ആറ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും (ALH) Mk-III (മാരിടൈം റോൾ),  നാവികസേന ക്ക്  സർഫസ്-ടു-എയർ വെർട്ടിക്കൽ ലോഞ്ച് - ഷ്ടിൽ മിസൈലുകളും വാങ്ങുന്നതിനായി  പ്രതിരോധ മന്ത്രാലയം  5,083 കോടി രൂപയുടെ കരാറുകളിൽ ഇന്ന്, മാർച്ച് 3,2026 ഒപ്പുവച്ചു.

tRootC1469263">

ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവച്ചത്.2,901 കോടി രൂപ വിലമതിക്കുന്ന ലൈറ്റ് ഹെലികോപ്ടർ, ഓപ്പറേഷണൽ റോൾ ഉപകരണങ്ങൾ, എഞ്ചിനീയറിംഗ് സപ്പോർട്ട് പാക്കേജ്, പെർഫോമൻസ് അധിഷ്ഠിത ലോജിസ്റ്റിക്സ് സപ്പോർട്ട് എന്നിവയ് ക്കുള്ള കരാർ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡു (ഇന്ത്യൻ- ഇൻഡിജിനസ് ഡിസൈൻഡ് ഡെവല പ്പ്ഡ് ആൻഡ് മാനുഫാ ക്ചേർഡ്)മായാണ് ഒപ്പുവച്ചത്.

നിലവിൽ പ്രവർത്തി ക്കുന്ന എയർബോൺ പ്ലാറ്റ്‌ഫോമുകളേക്കാൾ മികച്ച അത്യാധുനിക സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഇരട്ട എഞ്ചിൻ ഹെലികോപ്ടർ. തീരത്തെ എയർ ഫീൽഡുകളിൽ നിന്നും  കപ്പലുകളിൽ നിന്നും  സമുദ്ര സുരക്ഷാ ദൗത്യങ്ങൾ ഏറ്റെടു ക്കാൻ ഇവയ്ക്ക് കഴിയും.

കൃത്രിമ ദ്വീപുകളുടെ സുരക്ഷ, ഓഫ്‌ഷോർ ഇൻസ്റ്റലേഷനുകൾ, മത്സ്യത്തൊഴിലാളികളുടെയും സമുദ്രപരിസ്ഥി തിയുടെയും സുരക്ഷ എന്നീ ചുമതലകൾ നിറവേറ്റുന്നതിന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശേഷി ഈ കരാർ ഗണ്യമായി വർദ്ധിപ്പിക്കും.

200-ലധികം ചെറുകിട ഇടത്തരം സംരംഭ ങ്ങളിൽ നിന്ന് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന തിനാണ് പദ്ധതി. ഇത് ഏകദേശം 65 ലക്ഷം മണിക്കൂർ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മനിർഭർ ഭാരതിനോടും മെയ്ക്ക്-ഇൻ-ഇന്ത്യ സംരംഭത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ കരാർ ശക്തിപ്പെടുത്തും. ഒപ്പം രാജ്യത്തിന്റെ സമുദ്ര സുരക്ഷാ വാസ്തു വിദ്യയെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും.

2,182 കോടി രൂപ വിലമതിക്കുന്ന സർഫസ്-ടു-എയർ ലംബ വിക്ഷേപണം - ഷിൽ മിസൈലുകളും അനുബന്ധ മിസൈൽ ഹോൾഡിംഗ് ഫ്രെയി മുകളും വാങ്ങുന്നതി നുള്ള കരാർ റഷ്യൻ ഫെഡറേഷനിലെ ജെ.എസ്‌.സി റോസോ ബോറോൺ എക്‌സ്‌ പോർട്ടുമായാണ് ഒപ്പുവച്ചത്. വിവിധ വ്യോമ ഭീഷണികൾ ക്കെതിരെ മുൻനിര യുദ്ധക്കപ്പലുകളുടെ  പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പി ക്കുന്നതിന് ഇത് സഹായിക്കും.ഇതിൻ്റെ ദ്രുത പ്രതികരണം, എല്ലാ കാലാവസ്ഥയി ലുമുള്ള പ്രകടനശേഷി, മത്സരാധിഷ്ഠിത സമുദ്ര പരിതസ്ഥിതി കളിൽ മെച്ചപ്പെട്ട അതിജീവനക്ഷമത എന്നിവ ഇന്ത്യൻ നാവികസേനയുടെ പ്ലാറ്റ്‌ഫോമുകളിലെ വൈവിധ്യമാർന്ന വ്യോമ പ്രതിരോധ വാസ്തുവിദ്യയെ ശക്തിപ്പെടുത്തും.

പരസ്പര വിശ്വാസ ത്തിലും തന്ത്രപരമായ വിന്യാസത്തിലുമൂന്നിയതും  സുദീർഘവുമായ ഇന്ത്യ - റഷ്യ പ്രതിരോധ പങ്കാളിത്തത്തെ കരാർ കൂടുതൽ ശക്തമാക്കുന്നു.

Tags