സമൂഹ മാധ‍്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം; പൊലീസിനെ സമീപിച്ച്‌ ഗാംഗുലിയുടെ ഭാര‍്യ

d
d

കോല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ തന്‍റെ നൃത്ത പ്രകടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത‍്യക്ഷപ്പെട്ടതായും ഇതിനു പിന്നില്‍ പ്രവർത്തിച്ചവരെ പിടികൂടണമെന്നും പരാതിയില്‍ പറ‍യുന്നു

കോല്‍ക്കത്ത: സമൂഹ മാധ‍്യമങ്ങളിലൂടെ തനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ഭാര‍്യ ഡോണ ഗാംഗുലി പൊലീസിനെ സമീപിച്ചു.

കോല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ തന്‍റെ നൃത്ത പ്രകടനവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത‍്യക്ഷപ്പെട്ടതായും ഇതിനു പിന്നില്‍ പ്രവർത്തിച്ചവരെ പിടികൂടണമെന്നും പരാതിയില്‍ പറ‍യുന്നു. ഠാക്കൂർപുക്കൂർ പൊലീസ് സ്റ്റേഷനില്‍ ഡോണ ഗാംഗുലി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരീരാധിക്ഷേപം നടത്തിയതായും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

tRootC1469263">

ഫേസ്ബുക്ക് പേജുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്ബരിനൊപ്പം അധിക്ഷേപകരമായ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും ഡോണ നല്‍കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അധിക്ഷേപ പോസ്റ്റുകളിട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കുറ്റവാളികളെ തിരിച്ചറിയാൻ പോസ്റ്റുകളും അനുബന്ധ മൊബൈല്‍ നമ്ബരും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags