കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസ്; രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി

Rahul Gandhi's convoy meets with accident in Uttar Pradesh; Major disaster averted, Rahul safe, reports

അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാൽ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

 

 

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസിൽ രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി. സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

വിധി പ്രസ്താവം കേൾക്കുന്നതിനായി രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നു.അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്. എന്നാൽ പരാമർശം അപകീർത്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇത് മാനനഷ്ടമുണ്ടാക്കുന്ന സ്വഭാവമുള്ളതല്ലെന്നും അമിത് ഷാക്കെതിരെ നിലനിന്നിരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്നായിരുന്നു കോടതിയിൽ കോൺഗ്രസ് നേതാവിൻ്റെ അഭിഭാഷകൻ വാദിച്ചത്.

ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂലമായി വിധ പ്രസ്താവിച്ചത്.സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ചെയർമാനും ബിജെപി നേതാവുമായ വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2018 ഓഗസ്റ്റ് നാലിനാണ് മിശ്ര പരാതി സമർപ്പിച്ചത്

Tags