രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ്; വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

Rahul Gandhi is drunk 24 hours a day; Police register case against Karnataka BJP MLA Yashpal Suvarna for making hateful remarks

രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. കേസ് റദ്ദാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് കോടതിയില്‍ നിന്ന് ആശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ കള്ളന്‍ എന്ന പരാമര്‍ശത്തിനെതിരായി സമര്‍പ്പിക്കപ്പെട്ട കേസിലാണ് വിചാരണ കോടതിയുടെ നടപടികള്‍ സുപ്രീംകോടതി തടഞ്ഞത്.

രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. കേസ് റദ്ദാക്കാന്‍ നേരത്തെ ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്മാരുടെ രാജാവെന്നും കമാന്‍ഡറിന്‍ ചീഫ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

നേരത്തെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, മജിസ്‌ട്രേറ്റ് കോടതി സമൻസിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധി ഒരു ബിജെപി പ്രവർത്തകൻ നൽകിയ ഈ പരാതി നിലനിൽക്കില്ലെന്ന് വാദിച്ചിരുന്നു.

താൻ പാർട്ടിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും, തിരിച്ചറിയാൻ സാധിക്കുന്നതോ നിർവചിക്കപ്പെട്ടതോ ആയ ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അങ്ങനെയൊരു വിഭാഗമില്ലാതിരിക്കെ, കേസ് നടത്താൻ നിയമപരമായ അവകാശമുള്ള വ്യക്തിയോ ഗ്രൂപ്പോ ഇതിൽ വ്യക്തമായി ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Tags