ആന്ധ്രയില്‍ വിഷപ്പാല്‍ കഴിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി

Production of milk adulterated with chemicals for five years: Factory shut down in Gujarat, five arrested

ബാധിതരായവരുടെ രക്തത്തില്‍ യൂറിയയുടെയും സെറം ക്രിയാറ്റിനിന്റെയും അളവ് അമിതമായി കണ്ടെത്തി

രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മായം കലര്‍ന്ന പാല്‍ കുടിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു.ഏഴ് പേര്‍ രാജമഹേന്ദ്രവരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു.

കൊരുകൊണ്ട മണ്ഡലത്തിലെ നരസാപുരം ഗ്രാമത്തിലുള്ള വരലക്ഷ്മി മില്‍ക്ക് ഡയറിയില്‍ നിന്ന് വിതരണം ചെയ്ത പാലാണ് വില്ലനായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി

ഫെബ്രുവരി 22-നാണ് പ്രദേശത്ത് അസുഖബാധിതരുടെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചത്. ഛര്‍ദ്ദി, വയറുവേദന, മൂത്രതടസ്സം, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളോടെയാണ് പ്രായമായവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടത്.

ബാധിതരായവരുടെ രക്തത്തില്‍ യൂറിയയുടെയും സെറം ക്രിയാറ്റിനിന്റെയും അളവ് അമിതമായി കണ്ടെത്തി. ഇത് ശരീരത്തില്‍ മാരകമായ വിഷാംശം കലര്‍ന്നതിന്റെ സൂചനയാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

പാല്‍ വിതരണക്കാരനായ അദ്ദാല ഗണേശ്വര റാവുവിനെ (33) പോലീസ് കസ്റ്റഡിയിലെടുത്തു. ഡയറി യൂണിറ്റ് സീല്‍ ചെയ്യുകയും ചെയ്തു. പാലിലെയും പാലുല്പന്നങ്ങളിലെയും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ ഹൈദരാബാദിലെയും കാക്കിനടയിലെയും ലാബുകളിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

 

Tags