വധ ഭീഷണി ; പരാതി നല്‍കി സമീര്‍ വാങ്കഡെ

തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെ. മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റ് നടപടികളില്‍ നിന്ന് സമീര്‍ വാങ്കഡെയ്ക്ക് സംരക്ഷണം തുടരും.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍നിന്ന് ഒഴിവാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന് ആരോപണത്തില്‍ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ. തനിക്കും ഭാര്യ ക്രാന്തി റെഡ്കറിനും കഴിഞ്ഞ നാല് ദിവസമായി ഭീഷണിയുണ്ടെന്നാണ് സാഹചര്യത്തില്‍ മുന്‍ എന്‍.സി.പി ഉന്നത ഉദ്യോഗസ്ഥന്റെ പരാതി.
കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതിയില്‍ ഉന്നയിക്കുന്നത്. വിവരം ചൂണ്ടിക്കാട്ടി പ്രത്യേക സുരക്ഷ വേണമെന്ന് സമീര്‍ വാങ്കഡെ മുബൈ പൊലിസിനോട് ആവശ്യപ്പെട്ടു.