ബിഹാറിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ് ; 200 കുട്ടികൾ ആശുപത്രിയിൽ

Dead snake found in midday meal at government school in Bihar; 200 children hospitalized
Dead snake found in midday meal at government school in Bihar; 200 children hospitalized

പട്ന: ബിഹാർ പട്നയിലെ സർക്കാർ സ്കൂളിൽ പാമ്പുവീണ ഉച്ചഭക്ഷണം നൽകിയതിനെ തുടർന്ന് ആരോഗ്യനില വഷളായ 200 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിൽ അരിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയാറാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്.

tRootC1469263">

ഒരു ഡസനോളം കുട്ടികൾ ഇത് കാണുകയും ഭക്ഷണം നൽകരുതെന്ന് പറയുകയും ചെയ്തിരുന്നുവെങ്കിലും സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച 500 കുട്ടികളിൽ 50ാളം പേരുടെ ആരോഗ്യ സ്ഥിതി ഉടൻ മോശമായി. ജനം തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ച​ത്. പിന്നാലെ 150 കുട്ടികൾ കൂടി രോഗലക്ഷണം പ്രകടിപ്പിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അപകട നില തരണം ചെയ്തെന്നും ഡോക്ടർ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോ​ടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. തുടർന്ന് അധികൃതരെത്തി നടപടി ഉറപ്പുനൽകിയ ശേഷമാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് ബി.ഡി.ഒ പറഞ്ഞു.

Tags