യുവാവുമായി വഴിവിട്ട ബന്ധം, എതിര്‍ത്ത അമ്മായിയമ്മയെ ശ്വാസംമുട്ടിച്ച് കൊന്ന് മരുമകളും കാമുകനും
പ്രതികള്‍ സാരി ഉപയോഗിച്ച് നിർമലയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലക്ക് ശേഷം നിർമലയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
ഉത്തർപ്രദേശില്‍ അമ്മായിയമ്മയെ മരുമകളും കാമുകനും കൊലപ്പെടുത്തി. 69കാരിയായ നിർമല ദേവിയാണ് കൊല്ലപ്പെട്ടത്.ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.പ്രതികള്‍ സാരി ഉപയോഗിച്ച് നിർമലയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലക്ക് ശേഷം നിർമലയുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.
തന്‍റെ ഭാര്യ രഞ്ജനയും വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന രാജനും ചേർന്നാണ് കൊല നടത്തിയതെന്ന് നിർമല ദേവിയുടെ മകൻ ത്രിദേഷ് പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്ച്ച എതിർത്തതാണ് കൊലക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. രഞ്ജനയെയും രാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിർമല ദേവിയും മകനും മരുമകളും ഇവരുടെ മൂന്ന് മക്കളും വീടിന്‍റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്.
മുകളിലത്തെ നിലയില്‍ വാടകക്ക് താമസിച്ചിരുന്ന രാജന്‍റെ പതിനാല് വയസുള്ള മകൻ ആദിത്യനാണ് നിർമലയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ആദിത്യ വിവരമറിയിച്ചതിനെ തുടർന്ന് ജോലി സ്ഥലത്തായിരുന്ന ത്രിദേഷ് വീട്ടിലെത്തുകയായിരുന്നു
.jpg)


