ഐആര്‍എസ് ഉദ്യോഗസ്ഥന്‍റെ മകളെ കൊന്നത് ബലാത്സംഗത്തിന് ശേഷം;19കാരൻ അറസ്റ്റില്‍
ബുധനാഴ്ചയാണ് തെക്കുകിഴക്കൻ ദില്ലിയിലെ കൈലാഷില്‍ണ് 22 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 19കാരന്‍ അറസ്റ്റില്‍.രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്.ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ മുന്‍ ജോലിക്കാരനായിരുന്നു രാഹുല്‍. ഒരുമാസം മുമ്പാണ് ഇയാളെ പിരിച്ചുവിട്ടത്.
ബുധനാഴ്ചയാണ് തെക്കുകിഴക്കൻ ദില്ലിയിലെ കൈലാഷില്‍ണ് 22 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജിമ്മില്‍ പോയസമയത്തായിരുന്നു സംഭവം. യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുജോലിക്കാർക്കായി താക്കോല്‍ വീടിന് പുറത്ത് സൂക്ഷിക്കാറുണ്ടെന്നും, അത് രാഹുലിന് അറിയാമായിരുന്നെന്നും ഇത് ഉപയോഗിച്ചാണ് പ്രതി വീടിന് അകത്ത് കയറിയതെന്നും പൊലീസ് പറയുന്നു.യുപിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന യുവതിയെ മൊബൈല്‍ ഫോണ്‍ ചാർജർ കേബിള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറഞ്ഞു.കൊലയ്ക്ക് ശേഷം പണം കവര്‍ന്നതായും പ്രതി സമ്മതിച്ചു.
യുവതിയെ കൊലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, രാഹുല്‍ ആല്‍വാറിലെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ ഭർത്താവുമായി സൗഹൃദത്തിലായിരുന്നുവെന്നും ഈ ബന്ധം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചത്. ആല്‍വാറിലെ ഇരയുടെ വീട്ടില്‍ മുമ്പ് രാഹുലിന്റെ കുടുംബം വാടകക്കാരായിരുന്നു
.jpg)

