ഗ്രഹാം സ്റ്റെയിൻസ് വധക്കേസിൽ ദാരാ സിങ്ങിന്റെ ശിക്ഷ ഇളവ് ; ഒഡിഷ സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി

Supreme Court stays Madras High Court verdict quashing government order to provide jobs to Karur disaster victims

 ന്യൂ​ഡ​ൽ​ഹി : ആ​സ്‌​ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും ര​ണ്ട് മ​ക്ക​ളെ​യും കൊ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന ര​വീ​ന്ദ്ര​പാ​ൽ എ​ന്ന ദാ​ര സി​ങ്ങി​ന്റെ ശി​ക്ഷ ഇ​ള​വ് ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഒ​ഡി​ഷ സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ജ​സ്റ്റി​സു​മാ​രാ​യ മ​നോ​ജ് മി​ശ്ര, വി​ജ​യ് ബി​ഷ്ണോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ന​ട​പ​ടി​യി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

‘‘ഇ​ങ്ങ​നെ ഇ​ത് അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ത​ള്ള​ണ​മെ​ങ്കി​ൽ ത​ള്ളു​ക. ഒ​രു തീ​രു​മാ​നം എ​ടു​ക്കു​ക. ഞ​ങ്ങ​ൾ അ​ത് പ​രി​ഗ​ണി​ക്കാം. ഇ​ങ്ങ​നെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല’’ -ബെ​ഞ്ച് പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് 19ലെ ​ഉ​ത്ത​ര​വി​ൽ സ്റ്റേ​റ്റ് സെ​ന്റ​ൻ​സ് റി​വ്യൂ ബോ​ർ​ഡ് ദാ​ര സി​ങ്ങി​ന്റെ ശി​ക്ഷ ഇ​ള​വ് ഹ​ര​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത് കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്ന​താ​യി സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സെ​പ്റ്റം​ബ​ർ 17ന് ​കേ​സ് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റ​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ കേ​സ് മാ​റ്റി​വെ​ക്കി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. തീ​രു​മാ​നം എ​ടു​ത്ത് കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ നേ​രി​ട്ട് വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ബെ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുരിൽ 1999 ജനുവരി 22നായിരുന്നു ആ ക്രൂരകൃത്യം. വാനിൽ ഉറങ്ങിക്കിടക്കവേ ഗ്ലാഡിസിന്റെ ഭർത്താവും ആസ്ട്രേലിയൻ മിഷനറിയുമായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ പത്തു വയസ്സായ ഫിലിപ്പ്, ആറു വയസ്സായ തിമോത്തി എന്നിവരെ തീവ്ര ഹിന്ദുത്വവാദികൾ വാനിലിട്ട് കത്തിച്ചു കൊല്ലുകയായിരുന്നു.

ബി.ജെ.പി അംഗമായ ധാരാ സിങ്, ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ പ്രവർത്തകനുമായിരുന്നു. ഗോ സുരക്ഷാ സമിതിയുടെ സജീവ അംഗവുമായിരുന്ന ഇയാൾ കൊലപാതകങ്ങൾ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയ ഇയാൾ ആർ.എസ്.എസ് റാലികളിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു.

Tags