പരസ്യമായി കോഴിയെ കടിച്ചുകൊന്ന് നര്‍ത്തകന്‍; വീഡിയോ വൈറല്‍
Jul 14, 2024, 19:53 IST


പരസ്യമായി കോഴിയെ കടിച്ചുകൊന്ന് നര്‍ത്തകന്‍.ആന്ധ്രപ്രദേശിലെ അനകപ്പള്ളിയില്‍ ഒരു നൃത്ത പരിപാടിക്കിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ മൃഗസംരക്ഷണ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. നര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരു സംഘം നര്‍ത്തകര്‍ നൃത്തം ചെയ്യുന്നതിനിടയില്‍ നടുവില്‍ നിന്നയാളാണ് ക്രൂരത കാട്ടിയത്. ചത്തകോഴിയെ കൈയില്‍പിടിച്ച് വേദിക്ക് മുന്നിലെത്തിയും ഇയാള്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. മാത്രമല്ല വായിലായ രക്തം ഇയാള്‍ പുറത്തേക്ക് തുപ്പുന്നതും ദൃശ്യങ്ങളിലുണ്ട്.
