ദളിത് യുവതിയെ പൊതുനിരത്തില്‍ കുത്തിക്കൊന്നു; പ്രതി വനത്തില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Updated: Jan 5, 2026, 15:13 IST
ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റഫീഖ് രഞ്ജിതയെ കത്തികൊണ്ട് ആക്രമിച്ചത്.
ബെംഗളൂരു: ഉത്തര കന്നഡയിലെ യെല്ലാപ്പൂരില്‍ മുപ്പതുകാരിയായ ദളിത് യുവതിയെ പൊതുനിരത്തില്‍ കുത്തിക്കൊന്നു. കലമ്മ നഗർ സ്വദേശിനി രഞ്ജിത ഭാനസോഡെ (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി റഫീഖ് ഇമാംസാബിനെ (30) ഞായറാഴ്ച യെല്ലാപ്പൂരിന് സമീപത്തെ വനത്തില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റഫീഖ് രഞ്ജിതയെ കത്തികൊണ്ട് ആക്രമിച്ചത്.
സ്കൂള്‍ കാലഘട്ടം മുതല്‍ പരസ്പരം അറിയാവുന്നവരായിരുന്നു രഞ്ജിതയും റഫീഖും. വിവാഹിതയായ രഞ്ജിത കഴിഞ്ഞ 12 വർഷമായി മഹാരാഷ്ട്രയിലായിരുന്നു താമസം. പത്തുവയസ്സുള്ള ഒരു മകനുണ്ട്. എന്നാല്‍ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ കുറച്ചുകാലമായി യെല്ലാപ്പൂരിലെ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഒരു സർക്കാർ സ്കൂളില്‍ ഉച്ചഭക്ഷണ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു രഞ്ജിത.
tRootC1469263">രഞ്ജിതയുടെ വീട്ടില്‍ ഭക്ഷണത്തിനായി റഫീഖ് സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഇയാള്‍ രഞ്ജിതയെ നിർബന്ധിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. രഞ്ജിതയും കുടുംബവും ഈ ആവശ്യം നിരസിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്.പി ദീപൻ എം.എൻ അറിയിച്ചു.
.jpg)


