രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ; ദളിതനായതുകൊണ്ടാണ് തന്നെ ക്ഷണിച്ചില്ലെന്ന് എംപി അവധേഷ് പ്രസാദ്

dalit

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് സ്ഥലം എംപി അവധേഷ് പ്രസാദ്. ദളിതനായതുകൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

 ശ്രീരാമൻ എല്ലാവരുടേതുമാണെന്നും ചിലരുടെ സങ്കുചിത മനസ്ഥിതിയാണ് തന്നെ ക്ഷണിക്കാതിരിക്കാൻ കാരണമെന്നും ഫൈസബാദ് എം പി പറഞ്ഞു. അതേസമയം നാട്ടുകാർക്കും അവസരം ലഭിച്ചിട്ടില്ലെന്നും ക്ഷണിച്ചാൽ നഗ്നപാദനായി ചടങ്ങിൽ പങ്കെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

Tags