ദലിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി ; കാമുകന്റെ മൃതദേഹത്തെ പ്രതീകാത്മകമായി വിവാഹം ചെയ്ത യുവതി

dead
dead

ദലിത് വിഭാഗത്തില്‍പ്പെട്ട സാക്ഷാം താഡേ (25) എന്നയാളെയാണ് അയാളുടെ കാമുകി ആഞ്ചല്‍ മാമിദ്വാറിന്റെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

മഹാരാഷ്ട്രയെ നടുക്കി ജാതിക്കൊലപാതകം. നന്ദേഡിലെ മിലിന്ദ് നഗറില്‍ മകളെ പ്രേമിച്ചതിന് ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. പിന്നാലെ യുവതി മൃതദേഹത്തെ പ്രതീകാത്മകമായി വിവാഹം കഴിച്ച് യുവാവിന്റെ വീട്ടില്‍ ഭാര്യയായി താമസം തുടങ്ങി. 

ദലിത് വിഭാഗത്തില്‍പ്പെട്ട സാക്ഷാം താഡേ (25) എന്നയാളെയാണ് അയാളുടെ കാമുകി ആഞ്ചല്‍ മാമിദ്വാറിന്റെ ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ആഞ്ചല്‍ മാമിദ്വാറിന്റെ കുടുംബം ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ മുന്നോട്ട് പോകാന്‍ ഇരുവരും തീരുമാനിച്ചതോടെ ബന്ധുക്കള്‍ ഇയാളെ കൊലപ്പെടുത്തി. താഡേക്ക് നിരവധി തവണ വെടിയേറ്റു.

tRootC1469263">

വെള്ളിയാഴ്ച ശവസംസ്‌കാരത്തിന് മുന്നോടിയായി പ്രതീകാത്മകമായി നെറ്റിയില്‍ കുങ്കുമം പുരട്ടി, താന്‍ സാക്ഷാമിനെ വിവാഹം കഴിച്ചുവെന്നും അദ്ദേഹം വിജയിച്ചുവെന്നും പ്രഖ്യാപിച്ചു. ഭാര്യയായി അവള്‍ നാന്ദേഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറി

 വെള്ളിയാഴ്ചയോടെ, ആറ് പ്രതികളെയും കസ്റ്റഡിയിലെടുത്തു. ഇത്വാര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ആഞ്ചലിന്റെ പിതാവ് ഗജാനന്‍ ബാലാജി മാമിദ്വാറാണ് പ്രധാന പ്രതി. അമ്മ, സഹോദരന്‍, മറ്റുള്ളവര്‍ എന്നിവരും പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടു. ആറ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി, എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Tags