ബലൂണില്‍ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരണം ; ദുരൂഹത ; അന്വേഷണവുമായി എന്‍ഐഎ
സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
മൈസൂരു പാലസിന് മുന്നില്‍ ബലൂണില്‍ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുപി സ്വദേശി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി എന്‍ഐഎ. മരിച്ച യുപി സ്വദേശി സലീമിന്റെ സഹോദരനെയും കൂട്ടാളിയെയും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് സ്ത്രീ കൂടി മരിച്ചതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
tRootC1469263">ഇന്നലെ രാത്രി എട്ടരയോടെ മൈസൂരു പാലസിന്റെ ജയമാര്‍ത്താണ്ഡ ഗേറ്റിന് സമീപം ഹീലിയം സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി ആന്വേഷണം തുടങ്ങിയത്. മരിച്ച യുപി സ്വദേശി സലീമുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എന്‍ഐഎ സംഘം സ്‌ഫോടനം നടന്ന ഗേറ്റിന് സമീപം എത്തി പരിശോധന നടത്തി. സലീം താമസിച്ചിരുന്ന ലോഡ്ജിലും എന്‍ഐഎ സംഘം എത്തി. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരനെയും സുഹൃത്തിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി മൈസൂരുവില്‍ ഉള്ള സംഘം എന്നും ഒന്നിച്ചാണ് ബലൂണ്‍ വില്‍പന നടത്താറുള്ളത്. ഇന്നലെ സലീം തനിച്ചാണ് വില്‍പനയ്‌ക്കെത്തിയത്. മാത്രമല്ല, ഇന്നലെ മറ്റൊരിടത്ത് ബലൂണ്‍ വില്‍പന നടത്തിയിരുന്ന സലീം പാലസ് ഗേറ്റിന് സമീപം എത്തി മിനിറ്റുകള്‍ക്കകമാണ് സ്‌ഫോടനം നടന്നത്. ഈ രണ്ടു കാര്യങ്ങളിലും അസ്വഭാവികത ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം എന്‍ഐഎ അന്വേഷണം സ്വഭാവിക നടപടി മാത്രമാണെന്നും നടന്നത് അപകടമാണെന്നും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി,മഹാദേവപ്പ പ്രതികരിച്ചു
.jpg)


