മുരസു ചുഴലിക്കാറ്റ്: ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും
ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്.
ആന്ധ്രാപ്രദേശിലെ ഓംഗോളിലെ തീരത്ത് കരതൊട്ട് മുരസു ചുഴലിക്കാറ്റ്. പുലര്‍ച്ചെ നാല് മണിയോടെയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം കരയില്‍ എത്തിയത്. ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. നെല്ലൂര്‍, കൃഷ്ണ, പ്രകാശം,ബാപട്ല പ്രദേശങ്ങളിലുള്ളവരെ നേരത്തെ തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു.
തമിഴ്നാട്ടിലും മഴ മുന്നറിയിപ്പുണ്ട്. ഏഴു ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വില്ലുപുരം, കടലൂര്‍, സേലം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്. ചെന്നൈ, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ മഴ മുന്നറിയിപ്പ് പിന്‍വലിച്ചു.
19 വിമാനങ്ങള്‍ റദ്ദാക്കി. വിജയവാഡ, തിരുപ്പതി,വിശാഖപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തീരദേശ മേഖലയിലൂടെ സര്‍വീസ് നടത്തുന്ന ട്രയിനുകളും റദ്ദാക്കി.
.jpg)

