മുറാസു ചുഴലിക്കാറ്റ്: തെലങ്കാനയിൽ കുടുങ്ങിയ 91 അംഗ പഠനയാത്രാസംഘത്തെ തിരികെയെത്തിക്കും

MURASU TELENGANA

മുറാസു ചുഴലിക്കാറ്റിനെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരാബാദിൽ കുടുങ്ങിയ  ഇടുക്കി സേനാപതിയിലെ മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 91 അംഗ സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ഇക്കഴിഞ്ഞ 31 നാണ് സംഘം പഠനയാത്രയ്ക്കായി ട്രെയിൻ മാർഗ്ഗം സെക്കന്തരാബാദിലേയ്ക്ക് പോയത്. 

യാത്ര പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 2.30 നുളള ട്രെയിനിൽ നാട്ടിലേയ്ക്ക് മടങ്ങാനിരുന്നതുമാണ്. താമസിച്ചിരുന്ന മുറികൾ വെക്കേറ്റ് ചെയ്ത് റെയിൽവേ സ്റ്റേഷനിലേയ്ക്കുളള യാത്രാമധേയാണ് മുറാസു ചുഴലിക്കാറ്റിനെതുടർന്നുളള സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകൾ റദ്ദാക്കിയെന്ന് വിവരം അറിയുന്നത്. തുടർന്ന് സംഘം മുഖ്യമന്ത്രിയുടെ ഓഫീസുമായും  ഉടുമ്പൻചോല എം എൽ എ അഡ്വ സേനാപതി വേണുവുമായും ബന്ധപ്പെട്ടു.

തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസാരണം പഠനയാത്രാസംഘത്തിന്റെ മടക്കയാത്രയും അതുവരെയുളള താമസസൗകര്യവും നോർക്ക റൂട്ട്സ് വഴി ലഭ്യമാക്കാൻ നിർദ്ദേശിച്ചത്. നിലവിൽ മുറാസു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെയിൽ-റോഡ് യാത്രയ്ക്ക് പ്രതിസന്ധിയുണ്ട്. പ്രതികൂല സാഹചര്യം മാറുന്നമുറയ്ക്ക് ഇവരെ റോഡു-റെയിൽ മാർഗ്ഗം നാട്ടിലെത്തിക്കാനാണ് ശ്രമം. ബംഗലൂരു, ചെന്നൈ എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസർമാർ   തെലങ്കാനയിലെ മലയാളി അസ്സോസിയേഷനുകളുമായി ചേർന്ന്  സഹകരിച്ചാണ്  സഹായങ്ങൾ ലഭ്യമാക്കിവരുന്നത്‌.

Tags