അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് കര തൊടാനൊരുങ്ങുന്നു ; ഒഡിഷയില്‍ 16 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

cyclone

ഒഡിഷയില്‍ 26 ട്രെയിന്‍ സര്‍വീസുകളാണ് അര്‍ണബ് ചുഴലിക്കാറ്റ് മൂലം റദ്ധാക്കിയത്. ഇതിന് പുറമേ നിരവധി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്.

അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് കര തൊടാനൊരുങ്ങുന്നു. വലിയ രീതിയില്‍ വിമാന സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകുമെന്ന അറിയിപ്പുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ 28ന് വിജയവാഡ, വിശാഖപട്ടണം വിമാന സര്‍വീസുകളെ അര്‍ണബ് ചുഴലിക്കാറ്റ് ബാധിച്ചേക്കും. യാത്രയ്ക്ക് മുമ്പ് വിമാനങ്ങളുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നാണ് വിമാനകമ്പനി നല്‍കുന്ന നിര്‍ദേശം. ഒഡിഷയില്‍ 26 ട്രെയിന്‍ സര്‍വീസുകളാണ് അര്‍ണബ് ചുഴലിക്കാറ്റ് മൂലം റദ്ധാക്കിയത്. ഇതിന് പുറമേ നിരവധി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്.

ഒഡിഷയില്‍ 16 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 48000 ആളുകളെയാണ് ഇവിടെ മാറ്റി പാര്‍പ്പിച്ചു. ഇന്‍ഡിഗോ, ആകാശ എയര്‍ , എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയവ സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനികള്‍ വിശദമാക്കുന്നത്. നിരവധി സര്‍വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇന്‍ഡിഗോ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു .

Tags