അക്വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്: ഒഡീഷയിൽ 50,000 പേരെ ഒഴിപ്പിച്ചു; ആറ് ജില്ലകളിൽ സ്കൂളുകൾ അടച്ചു

Cyclone Akwan alert: 50,000 people evacuated in Odisha; schools closed in six districts

 ഭുവനേശ്വർ: അക്വാൻ ചുഴലിക്കാറ്റ് തീരം തൊടാനൊരുങ്ങുന്ന സാഹചര്യത്തിൽ ഒഡീഷയിൽ കനത്ത ജാഗ്രത. മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് അമ്പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ നർസാപുരത്തിനും ഒഡീഷയിലെ പുരിക്കും ഇടയിൽ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വീശുന്ന സമയത്ത് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഗഞ്ചം, ഗജപതി, പുരി, ജഗത്സിംഗ്പൂർ, കേന്ദ്രപാറ, കന്ധമാൽ എന്നീ ജില്ലകളിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും അങ്കണവാടികൾക്കുമാണ് ശനിയാഴ്ച വരെ അവധി നൽകിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ അവധി കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടുമെന്നും ഭരണകൂടം അറിയിച്ചു.

Tags