എഐ സഹായത്തോടെ തന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്നു; കെണിയില്‍ വീഴരുത്, പണം നഷ്ടമാകുമെന്ന മുന്നറിയിപ്പ് നൽകി പ്രിയങ്ക ഗാന്ധി

Cyber ​​fraudsters use AI-assisted images and voice to commit cyber fraud; Priyanka Gandhi warns against falling into trap, money will be lost

 

 

ന്യൂഡല്‍ഹി: എഐ സഹായത്തോടെ തന്റെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്നതായി പ്രിയങ്ക ഗാന്ധി. പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നതായും വ്യാജനിക്ഷേപ വാഗ്ദാനങ്ങളുമായി വരുന്ന തട്ടിപ്പുകളില്‍ വീഴരുതെന്നും ഇത്തരം പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രിയങ്കയുടെ ഓഫീസ് അഭ്യര്‍ഥിച്ചത്. 'വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി വാദ്രയുടെ ചിത്രങ്ങളും ശബ്ദവും നിര്‍മ്മിച്ച് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു തട്ടിപ്പാണ്. ദയവായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്,' ഇത്തരം പോസ്റ്റുകള്‍ ദയവായി റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണമെന്നും പ്രിയങ്കയുടെ ഓഫീസ് കുറിപ്പില്‍ വ്യക്തമാക്കി.

Tags