സൈബർ ആക്രമണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ

Cyber ​​attack; SBI warns customers

സൈബർ ആക്രമണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് ജാഗ്രത നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

ന്യൂഡൽഹി: സൈബർ ആക്രമണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് ജാഗ്രത നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). വിവരങ്ങൾ ചോർന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇമെയിൽ, വാട്സ്ആപ്പ് എന്നിവ വഴി വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതേസമയം, ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണം പൂർണ്ണമായും സുരക്ഷിതമാണെന്നും ബാങ്ക് വ്യക്തമാക്കി.

ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ മാർഗങ്ങൾ പിന്തുടരണമെന്നും എസ്.ബി.ഐ ആവശ്യപ്പെട്ടു. ഒ.ടി.പി (OTP), പിൻ (PIN), പാസ്‌വേഡ് എന്നിവ യാതൊരു കാരണവശാലും മറ്റാരുമായും പങ്കുവെക്കരുത്. സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയ്‌ക്കെതിരെ എപ്പോഴും ജാഗ്രത പാലിക്കണമെന്നും ബാങ്ക് ഓർമ്മിപ്പിച്ചു.

സൈബർ ആക്രമണത്തെ തുടർന്ന് എസ്.ബി.ഐയിലെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ഡാർക് വെബിൽ ചോർന്നത്. ഡാർക്ക് വെബിൽ ലഭ്യമായിരുന്ന ഏകദേശം 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയിലാണ് 3,897 ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ പേര്, ലിംഗം, ജനനത്തീയതി, ഫോൺ നമ്പർ, ഇമെയിൽ, താമസവിലാസം, ബ്രാൻഡ് വിവരങ്ങൾ, വായ്പാ രേഖകൾ തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കൾക്ക് മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്ക് രംഗത്തെത്തിയത്.

Tags