സൈബര്‍ ഭീകരാക്രമണ കേസ് ; അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

nia

മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാര്‍, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

 സൈബര്‍ ഭീകരാക്രമണ കേസില്‍ രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാര്‍, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.


54 കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്തടക്കം നടന്ന സൈബര്‍ ആക്രമണങ്ങളിലെ കേസാണിത്. കേസില്‍ മുന്‍പ് 2 പേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഹാക്കിങ്ങിന് സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

പരിശോധനയുടെ ഭാഗമായി 3 ലാപ്‌ടോപ്പുകളും 5 മൊബൈല്‍ ഫോണുകളും എന്‍ഐഎ പിടിച്ചെടുത്തു. കൂടാതെ പ്രധാനപ്പെട്ട ഡിജിറ്റല്‍ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


 

Tags