'കൊടും ചൂടില്‍ വളർത്തുനായയെ ബാല്‍ക്കണിയില്‍ കെട്ടിയിട്ട് ക്രൂരത'; ഉടമസ്ഥന് കോടതി പിഴ ശിക്ഷ വിധിച്ചു
സംഭവത്തില്‍ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു
ഫരീദാബാദ് : ഫരീദാബാദില്‍ കൊടും ചൂടില്‍ വളർത്തുനായയെ ബാല്‍ക്കണിയില്‍ കെട്ടിയിട്ട് ക്രൂരത കാട്ടിയ ഉടമസ്ഥന് കോടതി പിഴ ശിക്ഷ വിധിച്ചു.ദീപക് ശർമ എന്നയാള്‍ക്കെതിരെയാണ് ഫരീദാബാദ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്.10,50 രൂപയാണ് പിഴ തുക.
2024 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊള്ളുന്ന വെയിലത്ത് നായയെ ബാല്‍ക്കണിയില്‍ കെട്ടിയിട്ട വിവരം അറിഞ്ഞ് പീപ്പിള്‍ ഫോർ അനിമല്‍സ് പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ അവരോട് മോശമായി പെരുമാറുകയായിരുന്നു.15 മാസം നീണ്ടു നിന്ന വാദത്തിന് ശേഷം വ്യാഴാഴ്ച മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 പ്രകാരം കോടതി 50 രൂപ പിഴയും ഐപിസി സെക്ഷൻ 429 പ്രകാരം 1,000 രൂപ പിഴയും കോടതി വിധിച്ചു.
സംഭവത്തില്‍ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗൗരവകരമായി കാണണമെന്ന സന്ദേശമാണ് കോടതി വിധിയിലൂടെ നല്‍കുന്നത്.
.jpg)

