ഗൾഫ് രാജ്യങ്ങളിൽ ഉള്ളത് പോലുള്ള ക്രൂരമായ ശിക്ഷ നടപടികൾ ഇവിടെയും വരണം; കുറ്റവാളികളെ കര്‍ശനമായി നേരിടാത്തതാണ് കുറ്റകൃത്യങ്ങൾ വർദ്ദിക്കുന്നതെന്ന് കര്‍ണാടക ഹൈക്കോടതി

Cruel punishments like those in Gulf countries should be introduced here too; Crimes are increasing due to not dealing strictly with criminals, says Karnataka High Court

ബംഗളൂരു: കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാത്തതും കുറ്റവാളികളെ കര്‍ശനമായി നേരിടാത്തതും കൊണ്ടാണ് നിരന്തരമായ കുറ്റകൃത്യങ്ങൾ വര്ധിക്കുന്നതെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗ കേസില്‍ 23 വയസുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ കൈകാലുകള്‍ വെട്ടിക്കളയുന്നത് ഉള്‍പ്പെടെ  ഗള്‍ഫ് രാജ്യങ്ങളിലെ കടുത്ത ശിക്ഷാനടപടികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഒരുപക്ഷേ ആളുകള്‍ നിയമം അനുസരിക്കാന്‍ തയ്യാറാകൂ ജസ്റ്റിസ് ആര്‍ നടരാജ് നിരീക്ഷിച്ചു.

'കുറ്റവാളികളെ നമ്മള്‍ കര്‍ശനമായി നേരിടാത്തതിനാല്‍ പല്ലു കൊഴിഞ്ഞ അവസ്ഥയിലാണ് നിയമം. അതുകൊണ്ടാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഇത്ര എളുപ്പമായി മാറിയത്. ഒരുപക്ഷേ കൈയോ കാലോ വെട്ടുകയാണെങ്കില്‍, അപ്പോള്‍ മാത്രമേ നിയമം അനുസരിക്കണമെന്ന് ആളുകള്‍ക്ക് മനസ്സിലാവുകയുള്ളൂ. നമുക്ക് ഇവിടെ ജനാധിപത്യമുള്ളതുകൊണ്ട് എല്ലാവരും കാര്യങ്ങളെ വളരെ നിസ്സാരമായാണ് കാണുന്നത്,'- കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗ കേസില്‍ ഏപ്രില്‍ 5 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മണിപ്പാല്‍ എംഐടി വിദ്യാര്‍ഥിയായ ഗോപി റെഡ്ഡി കാര്‍ത്തിക് റെഡ്ഡി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ആര്‍ നടരാജന്റെ നിരീക്ഷണം. 
 

Tags