നിര്‍ണായക നീക്കം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ നേതാക്കള്‍

kanimozhi

ബില്ല് ഇപ്പോള്‍ പാസായില്ലെങ്കില്‍ തമിഴ്‌നാടിന് തിരിച്ചടിയാകുമെന്നാണ് കനിമൊഴിയുടെ പ്രതികരണം. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ നേതാക്കള്‍. കനിമൊഴി, ടി ആര്‍ ബാലു, എ രാജ, ദയാനിധി മാരന്‍ എന്നിവരും അമിത് ഷായെ കാണാനുള്ള ഡിഎംകെ സംഘത്തിലുണ്ടായിരുന്നു. ബില്ലിന് പിന്തുണ അറിയിക്കാന്‍ എത്തിയതെന്നു കനിമൊഴി പറഞ്ഞു.ബില്ല് ഇപ്പോള്‍ പാസായില്ലെങ്കില്‍ തമിഴ്‌നാടിന് തിരിച്ചടിയാകുമെന്നാണ് കനിമൊഴിയുടെ പ്രതികരണം. 

വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി വൈ.വി.സുബ്ബറെഡ്ഢിയും ഡിഎംകെ സംഘത്തോടൊപ്പമുണ്ടായിരുന്നു. മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ നിര്‍ണായക ചുവടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഡിഎംകെ അതിവേഗ നീക്കങ്ങള്‍ നടത്തുന്നതായാണ് സൂചന. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ ഡിഎംകെ തീരുമാനിച്ചിരുന്നു.


തമിഴ്നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാന്‍ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വര്‍ദ്ധനവ് അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 

Tags