സി.ആർ.പി.എഫിൽ 9,175 ഒഴിവുകൾ; പത്താം ക്ലാസ് പാസായവർക്ക് സുവർണാവസരം
കേന്ദ്ര പോലീസ് സേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരവുമായി സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF). കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്‌സ്മാൻ) തസ്തികകളിലേക്ക് 9,175 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിആർപിഎഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്രധാന തീയതികൾ
അപേക്ഷ ആരംഭിക്കുന്നത്: ഏപ്രിൽ 20
അവസാന തീയതി: മെയ് 19
യോഗ്യതകൾ
വിദ്യാഭ്യാസം: പത്താം ക്ലാസ് പാസായിരിക്കണം.
സാങ്കേതിക യോഗ്യത: തസ്തികകൾക്ക് അനുസൃതമായി ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഡ്രൈവർ തസ്തിക: ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
മോട്ടോർ മെക്കാനിക്: പത്താം ക്ലാസ് ജയത്തോടൊപ്പം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ മൂന്ന് വർഷത്തെ അപ്രന്റീസ്ഷിപ്പും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി
ഡ്രൈവർ തസ്തിക: 21 – 27 വയസ്സ്.
മറ്റു തസ്തികകൾ: 18 – 23 വയസ്സ്. (മോട്ടോർ മെക്കാനിക്, കാർപെന്റർ, ടെയ്‌ലർ, കുക്ക്, ബാർബർ, സഫായി കർമ്മചാരി തുടങ്ങിയവ).
സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്:
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
കായികക്ഷമതാ പരീക്ഷ
ട്രേഡ് ടെസ്റ്റ് & രേഖാപരിശോധന
മെഡിക്കൽ പരിശോധന
ശമ്പള സ്കെയിൽ
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് പ്രതിമാസ ശമ്പളം ലഭിക്കുക.
തസ്തികകൾ ഒറ്റനോട്ടത്തിൽ
കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, മേസൺ, പ്ലംബർ, ഇലക്ട്രീഷ്യൻ.
.jpg)

