ആം ആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി ; പരിഹാരത്തിന് നേരിട്ടിറങ്ങാന്‍ കെജ്രിവാള്‍
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല.
ആം ആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലെയും ഡല്‍ഹിയിലെയും എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയതോടെയാണ് നിര്‍ണായക നീക്കം. നിര്‍ണായ കൂടിക്കാഴ്ച ഡല്‍ഹിയില്‍ എന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താന്‍ ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല.
അതിനിടെ പാര്‍ട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിങ് എംപി രാജ്യസഭ അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ആം ആദ്മി പാര്‍ട്ടി വിടുമെന്നാണ് സൂചന.
അതേസമയം, രാഘവ് ഛദ്ദ അടക്കം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.ഇക്കാര്യം ചൂണ്ടികാട്ടി സഞ്ജയ് സിങ് എംപി രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി രാധാകൃഷ്ണന് കത്ത് നല്‍കി . ഹര്‍ഭജന്‍ സിങ് അടക്കമുള്ള എംപിമാര്‍ക്ക് എതിരെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.
.jpg)

