ക്രൂ അംഗത്തിന്റെ ആരോഗ്യനില ഗുരുതരം, ബഹിരാകാശ നടത്തം നാസ മാറ്റിവച്ചു
ക്രൂ അംഗത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശനടത്തം മാറ്റിവച്ചു
ബഹിരാകാശ യാത്രികന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കാന്‍ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ക്രൂ അംഗത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതിലും ഒരു മാസം മുമ്ബ് നാസ യാത്രികരെ തിരികെ എത്തിക്കും.രോഗബാധിതനായ ബഹിരാകാശയാത്രികനെയും മൂന്ന് ക്രൂ അംഗങ്ങളെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്.
tRootC1469263">അതേസമയം രോഗബാധിതനെ കുറിച്ചോ രോഗത്തെ കുറിച്ചോ നാസ കൂടുതല്‍ വിവരങ്ങള്‍ നാസ പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ വിദഗ്ധര്‍ക്കൊപ്പം യാത്രികനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായി വാഷിംഗ്ടണില്‍ നടന്ന പത്രസമ്മേളനത്തില്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ക്രൂ അംഗത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശനടത്തം മാറ്റിവച്ചു. മറ്റു സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും ക്രൂ അംഗങ്ങളുടെ സുരക്ഷയ്ക്കാണ് ഏജന്‍സി പ്രഥമപരിഗണന നല്‍കുന്നതെന്നും യാത്രികന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ബഹിരാകാശ നടത്തത്തിന്റെ പുതിയ തിയതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഏജന്‍സി വ്യക്തമാക്കി.
.jpg)


