നോയിഡയിലെ തൊഴിലാളി സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു
Apr 17, 2026, 15:05 IST
ലഖ്നൗ: ശമ്പള വർധനവ് ആവശ‍്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ പൊലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവരെയാണ് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞത്. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊളിറ്റ്ബ‍്യൂറോ അംഗങ്ങളായ അമ്രാറാം, ആർ. അരുൺകുമാർ, എംപിമാരായ വി. ശിവദാസൻ എന്നിവരും എം.എ. ബേബിക്കൊപ്പം ഉണ്ടായിരുന്നു. ശമ്പള വർധനവ്, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ‍്യങ്ങൾ. ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധനവ് വരുത്തിയിരുന്നു. അതേ രീതിയിൽ വർധനവ് ഉത്തർ പ്രദേശിലും വേണമെന്നാണ് സമരക്കാരുടെ ആവശ‍്യം.
.jpg)

