തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി സിപിഐഎം

cpim

മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി സിപിഐഎം. ടിവികെക്കും ഡിഎംകെക്കും പിന്തുണ നല്‍കില്ലെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനം. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. മണ്ഡലങ്ങളില്‍ നിലവില്‍ ഡിഎംകെയും ടിവികെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തമാസം ആറിനാണ് തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിവികെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് തീരുമാനം. സിപിഐഎം എംഎല്‍എ മാരുടെ കൂടി പിന്തുണയിലാണ് വിജയ് കേവലഭൂരിപക്ഷം തികച്ചത്.

വിജയ് സകര്‍ക്കാരിന് കേവല ഭൂരിപക്ഷം തികയ്ക്കുന്നതിന് സഹായിക്കാനായി ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് സിപിഐഎം ടിവികെയെ പിന്തുണച്ചിരുന്നത്. തൃച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളിലെ സീറ്റ് ഒഴിവ് വന്നത്. രാജിവെച്ച എംഎല്‍എമാര്‍ തന്നെയാണ് ഇവിടെ ടിവികെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. 

Tags