അസമില്‍ പശു മോഷണം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
May 24, 2026, 09:39 IST
ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അസമില്‍ പശു മോഷണം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം. രണ്ട് പേരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ദലിത് യുവാവാണ്. മൂന്ന് പേരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അസമിലെ സോണിറ്റ്പൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. മൂന്ന് പേരടങ്ങുന്ന സംഘം പശുവിനെ മോഷ്ടിക്കാന്‍ സെന്‍ട്രല്‍ അസമില്‍ നിന്ന് എത്തിയെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പശുക്കളെ ഇവര്‍ വാഹനത്തില്‍ കയറ്റിയെന്നും ഇത് കണ്ടുവന്നവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
.jpg)

