പശുസംരക്ഷൻ എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി നേതാവ് സംഗീത് സോം മാംസവിൽപ്പന കമ്പനി ഡയറക്ടറെന്ന് വെളിപ്പെടുത്തൽ
ലഖ്‌നോ: പശുസംരക്ഷൻ എന്ന് സ്വയം അവകാശപ്പെടുന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ സംഗീത് സോം മാംസ വിൽപ്പനക്കമ്പനിയുടെ ഡയറക്ടറാണെന്ന് വെളിപ്പെടുത്തൽ. സർധാനയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംഎൽഎയായ അതുൽ പ്രധാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊയിൻ ഖുറേശി എന്നയാൾ നടത്തുന്ന മാംസവിൽപ്പന കമ്പനിയുടെ ഡയറക്ടറാണ് സംഗീത് സോമെന്ന് രേഖകൾ പ്രകാരമാണ് അതുൽ പ്രധാൻ വെളിപ്പെടുത്തിയത്. മാംസവിൽപ്പനയ്ക്ക് പിന്നാലെ മദ്യ ഫാക്ടറിയും സംഗീത് സോമിനുണ്ട്. സംഗീത് സോമിന് സർക്കാർ സുരക്ഷ നൽകിയതിനെയും അതുൽ പ്രധാൻ വിമർശിച്ചു.
tRootC1469263">കഴിഞ്ഞ 11 വർഷമായി സിആർപിഎഫാണ് സോമിന് സുരക്ഷ നൽകുന്നത്. ഇതുവരെ ഏകദേശം 66 കോടി രൂപ സർക്കാരുകൾ ചെലവാക്കി. സുരക്ഷ നിലനിർത്താനാണ് ബംഗ്ലാദേശിൽ നിന്നും ഭീഷണി വന്നെന്ന് പറയുന്നത്. നേരത്തെ സംഗീത് സോമിനെതിരെ നടന്നുവെന്ന് പറയപ്പെടുന്ന ആക്രമണത്തിൽ സിബിഐ അന്വേഷണം വേണം. ആരോപണങ്ങൾ തെറ്റാണെന്ന് സംഗീത് സോം പറയുകയാണെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നും അതുൽ പ്രധാൻ ആവശ്യപ്പെട്ടു.
.jpg)


