രാജ്യത്ത് കോവിഡിന്റെ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നു

covid
covid

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.രാജ്യത്ത് 163 പേരെ ബാധിച്ചത് പുതിയ വകഭേദമായ എക്‌സ്എഫ്ജി ആണെന്ന് കണ്ടെത്തി.89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ്എഫ്ജി കേസുകൾ ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്ത സംസ്ഥാനം.

തമിഴ്‌നാട്ടിൽ 16 കേസുകൾ റിപോർട്ട് ചെയ്തിട്ടുണ്ട്.കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ ആറ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റീകോമ്പിനന്റ് എക്സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകൾ ഉണ്ട്.

tRootC1469263">

കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകൾ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 7000ത്തിലേക്ക് കടക്കുകയാണ്.കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികൾ കൂടുതലാണ്.

Tags