മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു

covid
covid

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 86 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 959 ആയി. കഴിഞ്ഞ ദിവസം നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം മരണസംഖ്യ 14 ആയി.

കോവിഡ് ബാധിച്ച് മരിച്ച 14 പേരിൽ ഭൂരിഭാഗത്തിനും പ്രമേഹം, കാൻസർ , ശ്വാസകോശ രോഗം, തുടങ്ങിയ അനുബന്ധ രോഗങ്ങളുണ്ടായിരുന്നു. ആകെ 435 പേരാണ് ഇത് വരെ സുഖം പ്രാപിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. മൊത്തം 509 കേസുകളിൽ മുംബൈയിൽ 26 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

tRootC1469263">

Tags