രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി കോടതി
Mar 13, 2026, 12:35 IST
ന്യൂഡൽഹി: ഹിന്ദുത്വ ആചാര്യൻ സവർക്കറെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയ അപകീർത്തി കേസ് നാസിക് അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ ആളാണ് എന്ന് പ്രസംഗിച്ചതിനാണ് നിർഭയ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ കേസ് നൽകിയത്.
tRootC1469263">പരാതിയിലെ ആക്ഷേപങ്ങൾ നിലനിൽക്കില്ല എന്നായിരുന്നു 2024ൽ പൊലീസ് നൽകിയ റിപ്പോർട്ട്. തുടർന്ന് പരാതിക്കാർ തന്നെ കേസ് പിൻവലിക്കാൻ തീരുമാനിച്ചതോടെയാണ് കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചത്. കേസിൽ 2024 ഒക്ടോബറിലും 2025 ജൂലൈയിലും രാഹുൽ ഗാന്ധി നാസിക് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
.jpg)


