മുഫ്തി മുഹമ്മദിൻറെ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തയാളെ വിട്ടയക്കാൻ കോടതി ഉത്തരവ്
ജമ്മു : കേന്ദ്രമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദിൻറെ മകൾ റുബയ്യ സയ്യീദിനെ 36 വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ കേസിൽ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തയാളെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. ശഫാഅത്ത് അഹ്മദ് ഷാംഗ്ലൂ എന്നയാളെയാണ് തിങ്കളാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തത്.
tRootC1469263">ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ജമ്മുവിലെ ടാഡ കോടതിയിൽ ഹാജരാക്കിയെങ്കിലും നിരസിക്കുകയായിരുന്നു. വി.പി.സിങ് സർക്കാറിന്റെ ഭരണകാലത്ത് 1989 ഡിസംബർ എട്ടിനായിരുന്നു ജെ.കെ.എൽ.എഫ് ഭീകരർ റുബയ്യ സയ്യീദിനെ തട്ടിക്കൊണ്ടുപോയത്.
അഞ്ചുദിവസത്തിനുശേഷം അഞ്ച് ഭീകരരെ കേന്ദ്ര സർക്കാർ വിട്ടയച്ചതിന് പിന്നാലെയാണ് റുബയ്യയെ മോചിപ്പിച്ചത്. മുഖ്യപ്രതി യാസിൻ മാലിക്കിനെ മറ്റൊരു കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ചിരുന്നു. റുബയ്യയെ തട്ടിക്കൊണ്ടുപോകാൻ യാസിൻ മാലിക്കുമായി ശഫാഅത്ത് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ വാദം.
.jpg)


