ഓർഡർ ചെയ്ത രാഖി എത്തിക്കാനായില്ല ; ആമസോണിന് 40,000 രൂപ പിഴ ചുമത്തി കോടതി

The girl tied rakhi to her brothers on her hospital bed just before she died
The girl tied rakhi to her brothers on her hospital bed just before she died

മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്ത രാഖി എത്തിക്കാത്തതിന് ആമസോണിന് പിഴ ചുമത്തി മുംബൈ ഉപഭോക്തൃ കോടതി. 100 രൂപയുടെ രാഖിക്ക് 40,000 രൂപയാണ് പിഴയൊടുക്കേണ്ടത്. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

2019 ആഗസ്റ്റ് 2 നാണ് ആമസോൺ വഴി രാഖി ഓർഡർ െചയ്തത്. ആഗസ്റ്റ് എട്ടിനും 13 നും ഇടയിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ല. പകരം ആഗസ്റ്റ് 14 ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നൽകി.

tRootC1469263">

യുവതി നടത്തിയ അന്വേഷണത്തിൽ ട്രാക്കിങ് ഐഡി വ്യാജമാണെന്ന് കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി,ഡെലിവറി ചെയ്തില്ല ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകി.

യുവതിയുടെ വാദങ്ങൾ മുംബൈ ഉപഭോക്തൃ കോടതി ശരിവച്ചു. യുവതിക്ക് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

Tags