വിജയ്-സംഗീത വിവാഹമോചന ഹർജി കോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

Actor Vijayar is having an affair with another actress; his wife Sangeetha approaches court for divorce

 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്, ഭാര്യ സംഗീത എന്നിവരുമായുള്ള വിവാഹമോചന ഹർജി ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകണമെന്ന ആവശ്യം കോടതി തള്ളിയതോടെ, നേരിട്ട് ഹാജരാകുന്നതിന് പകരം ഇരുവരുടെയും ഇ-മെയിൽ വിലാസങ്ങൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

26 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് ഫെബ്രുവരിയിലാണ് സംഗീത ഹർജി നൽകിയത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഹർജിയിലുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലോ, പാർട്ടി രൂപീകരണ വേളയിലോ സംഗീതയും മക്കളും പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. കൂടാതെ, നടി തൃഷയുമായി ബന്ധപ്പെട്ട ഗോസിപ്പുകളും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

ഇതിനിടെ, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടതായും, പ്രശ്നങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Tags