ടോയ്‌ലറ്റിൽ ഇരുന്ന് യുവാവ് ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുത്ത സംഭവം; കോടതിയലക്ഷ്യ നടപടി

court
court

ഗുജറാത്തിൽ ഹൈക്കോടതി ഹിയറിങ്ങിൽ ടോയ്‌ലറ്റിൽ ഇരുന്ന് കൊണ്ട് പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോ ആഴ്ച്ചകൾക്ക് മുമ്പ്  വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അടക്കം വിമർശനമുയർന്ന ഈ വീഡിയോയിലെ യുവാവിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതി. ജൂൺ 20 ന് ജസ്റ്റിസ് നിർസാർ എസ് ദേശായിയുടെ ബെഞ്ചിൻറെ ഹിയറിംഗ് നടക്കുമ്പോ‍ഴാണ് സംഭവം നടന്നത്.

tRootC1469263">

“സമദ് ബാറ്ററി” എന്ന പേരിൽ വെർച്വൽ കോടതി സെഷനിൽ പങ്കെടുത്ത വ്യക്തിയാണ് പ്രഭാതകർമം നിർവഹിക്കുന്നതിനിടെ കോടതി നടപടികളിൽ പങ്കെടുത്തത്. ജഡ്ജിയും മുഴുവൻ കോടതിയും നോക്കി നിൽക്കെ ടോയ്‌ലറ്റ് ഉപയോഗിക്കുകയും തുടർന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.


ജൂ​ൺ 30 നാണ് ​ജ​സ്റ്റി​സ് എ എ​സ് സു​പേ​ഹി​യ, ആ​ർ ടി വ​ച്ചാ​നി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച്, സൂം മീറ്റിങ്ങിൽ പങ്കെടുത്ത അബ്ദുൽ സമദ് എന്ന യുവാവിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. ഫയൽ ചെയ്യപ്പെട്ട ഒരു എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കക്ഷി ചേരാനാണ് യുവാവ് ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുത്തത്.

Tags